രുചിക്കൂട്ട്, അമ്മുക്കുട്ടിക്കവിതകള്, ഇനിയും പെയ്തു തീരാത്ത മഴ എന്നീ പുസ്തകങ്ങള്‍ മീറ്റില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടു.
കുഞ്ഞൂസ് കാനഡയും കൊച്ചുമോള് കൊട്ടാരക്കരയും ചേര്‍ന്നെഴുതിയ പുസ്തകമാണ് 'രുചിക്കൂട്ട്'. കേരള വനിതാ വികസന കോര്പ്പറേഷന് എം ഡിയായ ശ്രീ. സുനീഷ് ശ്രീ. ഷെരീഫിന് നല്‍കിക്കൊണ്ടാണ് പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഈ പുസ്തകത്തിന്റെ അച്ചടിചെലവു കഴിച്ചുള്ള മുഴുവന്‍ തുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് രചയിതാക്കള്‍ അറിയിച്ചു. രജനി മോഹന്‍ രചിച്ച 'അമ്മുക്കുട്ടിക്കവിതകള്' ആണ് പ്രകാശനം ചെയ്യപ്പെട്ട മറ്റൊരു പുസ്തകം. സൈകതം ബുക്സ് ആണ് ഇതിന്റെ പ്രസാധകര്. അമ്മുക്കുട്ടി കവിതകള്‍ പ്രശസ്ത നോവലിസ്റ്റ് ശ്രീ.വി.ജെ.ജെയിംസ് , ശ്രീ ജെയിംസ് സണ്ണി പാറ്റൂരിനു നല്കി പ്രകാശനം ചെയ്തു. സി.എല്‍.എസ് ബുക്സ് പ്രസിദ്ധീകരിച്ച അഞ്ജു കൃഷ്ണയുടെ 'ഇനിയും പെയ്യാത്ത മഴ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മവും ഈ വേദിയില്‍ വെച്ച് നടന്നു. കവി ഗിരീഷ് പുലിയൂര് തിരക്കഥാകൃത്തും സംവിധായകനുമായ ചന്തു നായര്‍ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
Thanks for sharing this pics and note
ReplyDeleteBest Wishes to the writers and publishers
Good
ReplyDeleteമാധ്യമം ഓണ്‍ലൈനില്‍ വന്നത്
ReplyDeletehttp://www.madhyamam.com/literature/node/389#.UxV-ePmSxhe