Saturday, March 1, 2014

സംവാദം.

      ബ്ലോഗ്‌ മീറ്റില്‍ രണ്ട് ചര്‍ച്ചകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സംവാദത്തിന്റെ വിഷയങ്ങള്‍ ഇവയായിരുന്നു.

1.ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ.
2.ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച.

      ബ്ലോഗെഴുത്തിന്റെ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ച ഷെരീഫ് സാറാണ് നിയന്ത്രിച്ചത്. ബ്ലോഗെഴുത്തിന്റെ കാലം കഴിഞ്ഞെന്നും പണ്ട് സജീവമായി ഉണ്ടായിരുന്നവരില്‍  ഭൂരിഭാഗം ആളുകളും ഇന്ന് ബ്ലോഗെഴുത്ത് അവസാനിപ്പിച്ചെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍, ബ്ലോഗിലെ കമന്റുകളുടെ എണ്ണം നോക്കി അങ്ങനെ വിലയിരുത്താനാവില്ലെന്നും ഇപ്പോഴും ബ്ലോഗെഴുത്തും വായനയും സജീവമായി നടക്കുന്നുണ്ടെന്നും മറുപക്ഷം വാദിച്ചു. ബ്ലോഗെഴുത്ത് കുറയുവാനിടയായ കാരണങ്ങളെക്കുറിച്ചും, നാളെ ബ്ലോഗിംങ്ങിന്റെ ഭാവി എന്തായിരിക്കും എന്നതിലേക്കുമെല്ലാം ചര്‍ച്ച നീണ്ടു.

        ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് നടന്ന അടുത്ത സംവാദത്തിന്റെ മോഡറേറ്റര്‍ അന്‍വര്‍ ഹുസൈന്‍ ആയിരുന്നു.

       സാബു കൊട്ടോടി, വിഢിമാന്‍, മഹേഷ്‌ കൊട്ടാരത്തില്‍, ബഷീര്‍.സി.വി, ശ്രീദേവി വര്‍മ്മ, കുസുമം ആര്‍.പുന്നപ്ര, തുടങ്ങിയവര്‍ ചര്‍ച്ചകളെ സജീവമാക്കി. ഈ ചര്‍ച്ചകളില്‍ നിന്നുയര്‍ന്നു വന്ന അഭിപ്രായങ്ങളുടെ ഫലമായാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മറ്റും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അധികാരവൃന്ദം കൈക്കൊള്ളുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രമേയം പാസ്സാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

No comments:

Post a Comment